Ubuntu


Ubuntu

പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയന്‍ ആധാരമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് Ubuntu.ഉബുണ്ടുവിന്റെ പുതിയ പതിപ്പുകള്‍ എല്ലാ ആറുമാസവും പുറത്തിറങ്ങുന്നു. അതിനു ശേഷം 18 മാസം ആ പതിപ്പിന്‌ സഹായങ്ങളും ലഭ്യമാണ്‌.എൽ.ടി.എസ് (LTS - Long Term Support) എന്നറിയപ്പെടുന്ന പതിപ്പുകൾ രണ്ട് വർഷം കൂടുമ്പോൾ പുറത്തിറങ്ങുന്നു.ഇത്തരം പതിപ്പുകളുടെ ഡെസ്ക്‌ടോപ്പ് പതിപ്പുകൾക്ക് 3 വർഷവും, സെർവർ പതിപ്പുകൾക്ക് 5 വർഷവും ഔദ്യോഗിക സഹായം ലഭ്യമാണ് . ലളിതമായ ഇൻസ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടർച്ചയായി നവീകരിക്കുന്ന, സ്ഥിരതയുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു . ഇപ്പോള്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്ന ഉബുണ്ടു ഐടി@സ്കൂള്‍ കസ്റ്റമൈസ് ചെയ്തെടുത്ത ഉബുണ്ടുവാണ്. ഉബുണ്ടുവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈപേജില്‍ പ്രതിപാദിക്കുന്നത്. നിങ്ങളുടെ അഭിപ്രാങ്ങളും നിര്‍ദ്ദേശങ്ങളും ഇതിലേക്കായി ക്ഷണിച്ചു കൊള്ളുന്നു.

Sunday 16 August 2015

“sudo” command for ubuntu

root പ്രിവിലേജോടു കൂടി ചില operations നടത്തുന്നതിനാണ് sudo command ഉപയോഗിക്കുന്നത്. ഇതിന്റെ പൂര്‍ണ്ണ രൂപം super user do എന്നാണ്.Ubuntu വില്‍ software ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി root password ആവശ്യമില്ല. പകരം user password മതിയാകും. sudo കമാന്റ് ഉപയോഗിക്കുമ്പോള്‍ user password നല്‍കേണ്ടതായി വരും. GNU/Linux ല്‍ root terminalല്‍ ഉപയോഗിക്കുന്ന കമാന്റുകള്‍ ubuntu വില്‍ കമാന്റിനു മുമ്പ് sudo ചേര്‍ത്ത് ടൈപ്പ് ചെയ്താല്‍ മതിയാകും.

No comments:

Post a Comment