Ubuntu


Ubuntu

പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയന്‍ ആധാരമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് Ubuntu.ഉബുണ്ടുവിന്റെ പുതിയ പതിപ്പുകള്‍ എല്ലാ ആറുമാസവും പുറത്തിറങ്ങുന്നു. അതിനു ശേഷം 18 മാസം ആ പതിപ്പിന്‌ സഹായങ്ങളും ലഭ്യമാണ്‌.എൽ.ടി.എസ് (LTS - Long Term Support) എന്നറിയപ്പെടുന്ന പതിപ്പുകൾ രണ്ട് വർഷം കൂടുമ്പോൾ പുറത്തിറങ്ങുന്നു.ഇത്തരം പതിപ്പുകളുടെ ഡെസ്ക്‌ടോപ്പ് പതിപ്പുകൾക്ക് 3 വർഷവും, സെർവർ പതിപ്പുകൾക്ക് 5 വർഷവും ഔദ്യോഗിക സഹായം ലഭ്യമാണ് . ലളിതമായ ഇൻസ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടർച്ചയായി നവീകരിക്കുന്ന, സ്ഥിരതയുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു . ഇപ്പോള്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്ന ഉബുണ്ടു ഐടി@സ്കൂള്‍ കസ്റ്റമൈസ് ചെയ്തെടുത്ത ഉബുണ്ടുവാണ്. ഉബുണ്ടുവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈപേജില്‍ പ്രതിപാദിക്കുന്നത്. നിങ്ങളുടെ അഭിപ്രാങ്ങളും നിര്‍ദ്ദേശങ്ങളും ഇതിലേക്കായി ക്ഷണിച്ചു കൊള്ളുന്നു.

Sunday 16 August 2015

മലയാളം ടൈപ്പിങ്ങ് സോഫ്‌റ്റ്‌വെയര്‍



 
          മലയാളം ടൈപ്പു ചെയ്യുന്നത് വേഗത്തിലാക്കുന്നതിനും പരീശീലനത്തിനും ഇതിലൂടെ കഴിയും.
 
ലിനക്സിന്റെ  ഡസ്ക്ടോപ്പില്‍  കമ്പ്യൂട്ടര്‍  ഐക്കണ്‍  തുറന്നു ഫയല്‍ സിസ്റ്റം എടുക്കുക.അതില്‍ usr ഫോള്‍ഡര്‍   തുറന്നു  share ഫോള്‍ഡര്‍ എടുക്കുക അതില്‍ kde4 ഫോള്‍ഡര്‍   തുറന്നു  apps ഫോള്‍ഡര്‍ എടുക്കുക എന്നിട്ട് ktouch ഫോള്‍ഡര്‍ തുറക്കുക.

അതില്‍ ഈ ഫയല്‍  Download ചെയ്തു (click here ) പേസ്റ്റു  ചെയ്യുക.

തുടര്‍ന്ന്  ലോഗൌട്ട്  ചെയ്തു  ഡസ്ക്ടോപ്പില്‍  കയറുക. അപ്ളിക്കേഷന്‍ -- എടുക്കേഷന്‍ ktouch തുറക്കുക. മുകളിലെ  മെനുവില്‍ Traing -ഇല്‍ Default Lectures എടുക്കുമ്പോള്‍ കിട്ടുന്ന ലിസ്റ്റിലെ  "
എന്റെ മലയാളം സയീദ് മന്‍സൂര്‍ ചീരങ്ങന്‍
" സെലക്ട്  ചെയ്യുക.നിങ്ങള്‍ക്കുള്ള ടൈപ്പിങ്ങ് സോഫ്റ്റ് വെയര്‍ ലഭിക്കും.ലിനക്സിലെ കീബോര്‍ഡ് മലയാളത്തിലാക്കി മാറ്റുക.അതിനായി  ഡെസ്ക്ക്ടോപ്പില്‍ പ്രിഫറന്‍സില്‍ കീബോര്‍ഡ് എടുത്ത് ലെയൗട്ടില്‍ ക്ലിക്ക് ചെയ്ത് ഏഡ് ക്ലിക്ക്  ഇന്‍ഡ്യ ക്ലിക്ക് മലയാളം തുടര്‍ന്ന് ഒ കെ ക്ലിക്ക്.ഇനി ഡസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ഏജ് ടു പാനല്‍ കിബോര്ഡ് ഇന്‍ഡിക്കേറ്റര്‍ സെലക്ട് ഏഡ് ക്ലിക്ക് .അപ്പോള്‍ പാലറ്റില്‍ വരുന്ന യുസ്എ എന്ന വാക്കില്‍ മൗസ് ക്ലിക്ക് ചെയ്താല്‍ ഇന്‍ഡ് എന്ന് കാണും.ഇപ്പോള്‍  നിങ്ങളുടെ കമ്പ്യൂട്ടര്‍ കീബോര്‍ഡു മലയാളത്തിലായിരിക്കും.ഇനി ടൈപ്പ് ചെയ്യാം.സ്പെസ് ബാറും എന്റര്‍ കീയും അമര്‍ത്തേണ്ടി വരുമ്പോള്‍ ആ ഭാഗത്ത് കറുത്ത സെലക്ഷന്‍ കാണുന്നതാണ്.
                                 മലയാളം കീബോര്‍ഡിന്റെ മാതൃക
                     

No comments:

Post a Comment